ക്രിസ്ത്യാനികളുടെ ഉള്ളിൽ മായാതെ കിടക്കുന്ന ഒരു ചിത്രമാണ് നിത്യസഹായമാതാവിന്‍റെത് . 1866 ൽ ഇറ്റലിയിൽ ആരംഭിച്ചതാണ് ഇ മാതൃ ഭക്തി . റോമിലെ സെന്‍ അൽഫോൻസസ് പള്ളിയുടെ പ്രധാന അൾത്താരയിൽ ഇ ചിത്രം പ്രതിഷ്ഠിക്കപ്പെട്ടു. മാതാവ്‌ ഉണ്ണിയെ കൈകളിൽ വഹിക്കുന്നു .കൈകളിലുള്ള ഉണ്ണി എന്തോ കണ്ടു ഭയന്നു കുതിച്ചു ചാടി അമ്മയെ മുറുകെ പിടിക്കാനുള്ള ശ്രമത്തിൽ തന്‍റെ ഒരു കാലിലുള്ള ചെരുപ്പിന്‍റെ വള്ളി അഴിഞ്ഞു താഴേക്കു തൂങ്ങി നില്ക്കുന്നു ഇ ചിത്രത്തിൽ .മാതാവിന്‍റെ കരങ്ങളിൽ മക്കൾ എപ്പോഴും സുരക്ഷിതരാണ്‌ എന്ന സന്ദേശമാണ് ഇ ചിത്രം നമുക്ക് നൽകുന്നത്

നിത്യ സഹായ മാതാവിന്‍റെ ചിത്രം നോക്കു . നിങ്ങൾ കണ്ടിട്ടുള്ളതു തന്നെ . പല തവണ . പക്ഷെ താഴെ പറയുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ ആ ചിത്രം ഒന്നു കൂടെ നോക്കു . വളരെ പ്രതീകാത്മകമാണത്

...
ശിരോവസ്ത്രത്തിലെ നക്ഷത്രം

കരകാണാകടലിനു മുകളിലുള്ള വഴി കാട്ടി നക്ഷത്രം .ഇരുളു നിറഞ്ഞ ഇ ഭൂതലത്തിലേക്കു ക്രിസ്തുവിന്‍റെ പ്രകാശ മാരി ചൊരിഞ്ഞ താരം . ആത്മാവുകളെ സ്വർഗ്ഗതുറമുഖത്തടുപ്പിക്കുന്ന വഴി കാട്ടി .

മറിയത്തിന്‍റെ കണ്ണ്

അശരണരായ മനുഷ്യരുടെ ദുരിതങ്ങൾ കാണാൻ മാത്രം വലുത് .എല്ലായ്പ്പോഴും നമ്മുടെ നേരെ തന്നെ തിരിഞ്ഞിരിക്കുന്നവ     

...
...
മറിയത്തിന്‍റെ വലതു വശത്തെ മാലാഖ

മുഖ്യ മാലാഖയായ മിഖായേൽ. കയ്യിൽ കുന്തവും, വിനാഗിരിയിൽ മുക്കിയ നീർപഞ്ഞിയും ,തലക്കു മുകളിലുള്ള ഗ്രീക്ക് അക്ഷരങ്ങൾ മാലാഖയുടെ പേരിന്‍റെ ചുരുക്കക്ഷരം .

മറിയത്തിന്‍റെ ഇടതു വശത്തെ മാലാഖ

മുഖ്യ മാലാഖയായ ഗബ്രീയെൽ മാലാഖ .കയ്യിൽ കുരിശും ആണികളും .തലക്കു മുകളിലുള്ള ഗ്രീക്ക് അക്ഷരങ്ങൾ മാലാഖയുടെ പേരിന്‍റെ ചുരുക്കക്ഷരം .

...
...
മറിയത്തിന്‍റെ വായ്‌

നിശബ്ദ സ്മരണകളെ സ്മരണകളെ അയവിറക്കുന്ന ചെറിയ വായ്‌ കുറച്ചു മാത്രം സംസാരിക്കുന്നവൾ .

മറിയത്തിന്‍റെ ഇടതു കൈ

കുഞ്ഞിനെ മാറോടു ചേർത്ത് പിടിച്ചിരിക്കുന്ന ആ കൈ , വിളി ക്കുന്നവർക്കൊക്കെ ആശ്വാസവും താങ്ങും തണലുമേകുന്നു .

ഗ്രീക്കിലുള്ള ചുരുക്കക്ഷരം

ഉണ്ണിയുടെ തലക്കരികിൽ 'ജീസസ് ക്രൈസ്റ്റ് ' എന്നതിന്‍റെ ഗ്രീക്കിലുള്ള ചുരുക്കക്ഷരം

...
...
യേശുവിന്റെ കൈകൾ - മറിയത്തിന്‍റെ വലതു ‌കൈ

ഉണ്ണിയുടെ കൈകൾ അമ്മയുടെ കയ്യിൽ സുരക്ഷിതം ,രക്ഷയുടെ പാത മറിയമാണല്ലോ. യേശുവിനോടൊപ്പം ചേരാൻ നിങ്ങളെ ക്ഷണിക്കുന്നു.

ഉണ്ണിയുടെ കാലുകളിൽ നിന്നും വീഴുന്ന പാദ രക്ഷ

ഉണ്ണിയുടെ കാലുകളിൽ നിന്നും വീഴുന്ന പാദ രക്ഷ ക്രിസ്തുവിനോടും മറിയത്തോടും പറ്റി ചേർന്നിരിക്കാൻ ആത്മാവ് നടത്തുന്ന ശ്രമം

...
...
ചുവന്ന ജാക്കറ്റ് - ഇരുണ്ട നീല നിറമുള്ള മേലെങ്കി

ചുവന്ന ജാക്കറ്റ് പലസ്തേനിയൻ കന്യകമാർ സാധാരണയായി ധരിക്കാറുള്ളത് . ഇരുണ്ട നീല നിറമുള്ള മേലെങ്കി -പലസ്തേനിയൻ അമ്മമാർ ധരിക്കാറുള്ളത് .(മറിയം ഒരേ സമയം തന്നെ കന്യകയും അമ്മയുമാണല്ലോ )

ദൈവത്തിന്‍റെ അമ്മ

ഇരുവശവുമുള്ള ഗ്രീക്ക് അക്ഷരങ്ങൾ "ദൈവത്തിന്‍റെ അമ്മ " എന്നതിനുള്ള ചുരുക്കക്ഷരങ്ങൾ

ചിത്രത്തിന്‍റെ ബാക്ക് ഗ്രൌണ്ട്

സ്വർഗീയ സുവർണം , സ്വർഗീയാനന്ദത്തെ സൂചിപ്പിക്കുന്ന നിറം .ക്ഷീണിച്ച മനുഷ്യ മനസ്സിലേക്ക് ആശ്വാസമെത്തിക്കുന്ന സ്വർഗീയ ശോഭ

...