ഭൂപ്രകൃതിയാൽ മനോഹരമായ ഈ പ്രദേശത്തു അതിപുരാതനമായ ഒരു ചരിത്രം ഉറങ്ങിക്കിടക്കുന്നു. ഗുഹാസംസ്ക്കാരത്തിൽ തുടങ്ങി
ശിലാസ്മാരകങ്ങളിൽ കൂടി കടന്നു പുരാതന ദേവാലയങ്ങളുടെ ശിക്ഷണങ്ങളിൽ ശാന്തിയുടേയും മത സൗഹാർദതയുടേയും വിളനിലമായി വളർന്ന
ഒരു പഴയ ചരിത്രമാണത്. ആ പഴയ ചരിത്ര പശ്ചാത്തലത്തിൽ സർവ്വജാതി മതസ്ഥർക്കും അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടും, നിരവധിഅത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ടും
മറ്റത്തിൽ നിത്യസഹായ മാതാവ് ആധുനിക ചരിത്രത്തിലെ ഒരു മഹാതേജസ്സായി ശോഭിച്ചുകൊണ്ടിരിക്കുന്നു