പള്ളിയുടെ അധീനതയിലുള്ള കുരിശുപള്ളി റോഡ്, സെമിത്തേരി, സെന്റ് ഫ്രാൻസിസ് ഗേൾസ് ഹൈസ്കൂൾ ഗ്രൗണ്ട്, സ് കൂളിന്റെ ശുചിമുറി സ്ഥിതി ചെയ്തിരുന്ന സ്ഥലം എന്നിവ പുറന്പോക്കാണെന്നു വരുത്തിത്തീർക്കാനും പള്ളി വികസനത്തിനത്തിനെതിരെ നിൽക്കുകയാണെന്നു പ്രചരിപ്പിക്കാനുമുള്ള പഞ്ചായത്തിന്റെ നടപടികൾക്കെതിരെ കഴിഞ്ഞ ഒരു മാസക്കാലമായി ഇടവക ജനം പ്രതിഷേധമുയർത്തി വരികയായിരുന്നു.
പോസ്റ്റർ പ്രചാരണങ്ങൾക്കും വിശദീകരണ കുടുംബയോഗങ്ങൾക്കും ശേഷം ഇന്നലെ വൈകീട്ട് അഞ്ചിനു പള്ളനടയിൽ ചേർന്ന പ്രതിഷേധ പൊതുയോഗത്തിൽ വികാരി ഫാ. ഫ്രാങ്കോ കവലക്കാട്ട് അധ്യക്ഷത വഹിച്ചു. സീറോ മലബാർ സഭാതാരം പി.ഐ. ലാസർമാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഇ.എഫ്. സണ്ണി, ബിജി ജോമോൻ, കെ.ജെ.ജോസ്, റാഫേൽ കാക്കശേരി എന്നിവർ പ്രസംഗിച്ചു.
കുടുംബക്കൂട്ടായ്മ കേന്ദ്രസമിതി കണ്‍വീനർ ജോണ്സണ് സി. തോമസ് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.
പൊതുയോഗത്തിനു മുന്നോടിയായി ഒരു മണിക്കൂർ നേരം ദേവാലയത്തിൽ പ്രാർത്ഥനാ യജ്ഞവും സംഘടിപ്പിച്ചിരുന്നു.
അസി. വികാരി ഫാ. സീജൻ ചക്കാലക്കൽ, ഇ.ജെ. ദിലീഷ്, പി.വി.ലിസ്റ്റൻ, നിജിൽ ജോസ് എന്നിവർ നേതൃത്വം നൽകി.