വിശുദ്ധ ( സെബസ്ത്യാനോസിന്റെയും,ഫ്രാന്‍സിസ് സേവ്യറിന്റെയും , അല്‍ഫോന്‍സാമ്മയുടെയും) സംയുക്ത തിരുന്നാള്‍

മറ്റം സെന്റ് തോമസ് ഫൊറോന പള്ളിയിലെ സംയുക്ത തിരുന്നാള്‍ ഭക്തിനിര്‍ഭരം. വിശുദ്ധരായ സെബസ്ത്യാനോസിന്റെയും,ഫ്രാന്‍സിസ് സേവ്യറിന്റെയും , അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ ശനി, ഞായര്‍ ദിവസങ്ങളിലായാണ് ആഘോഷിച്ചത്.ശനിയാഴ്ച രാവിലെ വികാരി ഫാ.ഷാജു ഊക്കന്‍ കാര്‍മ്മികനായ ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവയെ തുടര്‍ന്ന് വിശുദ്ധരുടെ രൂപം എഴുന്നള്ളിച്ചു വെയ്ക്കലും, വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പും നടന്നു. തിരുന്നാള്‍ ദിനമായ ഞായറാഴച്ച രാവിലെ 6 നും,7.30 നും, ദിവ്യബലിയും, 10 മണിക്ക് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാനയുമുണ്ടായി. കല്യാണ്‍ രൂപതയിലെ നവവൈദീകന്‍ ഫാ. ഡിക്‌സണ്‍ ചിരിയങ്കണ്ടത്ത് മുഖ്യകാര്‍മ്മികനായി. മുളയം മേരിമാതാ മേജര്‍ സെമിനാരിയിലെ പ്രൊഫസര്‍ റവ.ഫാ. സൈജോ തൈക്കാട്ടില്‍ തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് നൂറ് കണക്കിന് ഇടവക വിശ്വാസികള്‍ വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ അണിനിരന്ന ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടന്നു.തിരുന്നാള്‍ ദിനത്തില്‍ ദേവാലയത്തില്‍ വൈകീട്ട 5. 30 ന് ദിവ്യബലിയുണ്ടായി.രാത്രി 10.00 മണിക്ക് കുടുംബക്കൂട്ടായ്മകളില്‍ നിന്നുള്ള അമ്പ് എഴുന്നെളളിപ്പുകള്‍ പള്ളിയിലെത്തി . തിരുനാളാഘോഷങ്ങള്‍ക്ക് വികാരി ഫാ. ഷാജു ഊക്കന്‍, സഹവികാരി ഫാ. സജില്‍ കണ്ണനായ്ക്കല്‍, കൈക്കാരന്മാരായ സി.ടി.ജെയിംസ്, സി.ടി. ഫ്രാന്‍സീസ്, മില്‍ട്ടണ്‍ ഫ്രാന്‍സീസ്, ജസ്റ്റിന്‍ ജോസ് എന്നിവരും, തിരുനാളാഘോഷ കമ്മിറ്റിയംഗങ്ങളും നേതൃത്വം നല്‍കി