ഫൊറോന വികാരി ഫാദർ ഷാജു ഊക്കൻ കൊടിയേറ്റകർമ്മം നിർവഹിച്ചു. അസിസ്റ്റൻ്റ് വികാരി ഫാദർ ജോയൽ ചിറമ്മൽ സി.എം.ഐ, ഡീക്കൻ ജിനിൽ കൂത്തൂർ സി.എം.ഐ എന്നിവർ തിരുക്കർമ്മങ്ങൾക്ക് സഹകാർമ്മികനായി.

മറ്റം : ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെയും, ഈശോയുടെ തിരുഹൃദയത്തിൻ്റെയും സംയുക്ത തിരുനാളിന് കൊടികയറി. ഫൊറോന വികാരി ഫാദർ ഷാജു ഊക്കൻ കൊടിയേറ്റകർമ്മം നിർവഹിച്ചു. അസിസ്റ്റൻ്റ് വികാരി ഫാദർ ജോയൽ ചിറമ്മൽ സി.എം.ഐ, ഡീക്കൻ ജിനിൽ കൂത്തൂർ സി.എം.ഐ എന്നിവർ തിരുക്കർമ്മങ്ങൾക്ക് സഹകാർമ്മികനായി. കൈക്കാരന്മാർ( ജിൻസൻ കെ.ആർ, ജോൺസൺ കെ.എൽ, വർഗ്ഗീസ് പി.എ, സൈമൺ കെ.എഫ്),തോമസ് നാമധാരികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജൂലൈ മൂന്നിനാണ് തിരുനാൾ. തിരുനാൾ ദിവസം രാവിലെ 6നും ,7.30നും വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്. 10 മണിക്ക് ആഘോഷമായ തിരുനാൾ പാട്ടു കുർബാന. മുഖ്യകാർമികൻ ഫാദർ തോമസ് എടക്കളത്തൂർ, സന്ദേശം ഫാദർ ഡേവി കാവുങ്കൽ സി.എം.ഐ. തുടർന്ന് പ്രദക്ഷിണവും, നേർച്ച പായസവിതരണവും നടക്കും. രാത്രി 7 മണി മുതൽ ഏയ്ഞ്ചൽ വോയ്സ് മൂവാറ്റുപുഴ അവതരിപ്പിക്കുന്ന ബാൻ്റ് വാദ്യം സ്റ്റേജ് ഷോ ഉണ്ടായിരിക്കും.