കരകാണാകടലിനു മുകളിലുള്ള വഴി കാട്ടി നക്ഷത്രം .
ഇരുളു നിറഞ്ഞ ഇ ഭൂതലത്തിലേക്കു ക്രിസ്തുവിന്‍റെ പ്രകാശ മാരി ചൊരിഞ്ഞ താരം .
ആത്മാവുകളെ സ്വർഗ്ഗതുറമുഖത്തടുപ്പിക്കുന്ന വഴി കാട്ടി .
സ്വർഗ്ഗത്തിന്റെ കയൊപ്പ് പോലെ മറിയത്തിന്റെ ശിരോവസ്ത്രത്തിലെ മധ്യഭാഗത്ത് ഒരു സുവർണ നക്ഷത്രം...എട്ട് സ്വർണ്ണ രശ്മികളാൽ അലംകൃതമായ നക്ഷത്രത്തിന്റെ സമീപം ഒരു സുവർണ നക്ഷത്ര കുരിശും കാണാം...
പരിശുദ്ധ അമ്മയുടെ സുവർണ ശോഭയുള്ള ഛായ ചിത്രത്തിൽ മിഴിയുറപ്പിച്ചാൽ പൊന്നുണ്ണി യേശുവിന്റെ ശിരസ്സ് ഉയർന്നു ഉയർന്നു വരികയാണോ എന്നു തോന്നും... പരിശുദ്ധ അമ്മ നമ്മെ ക്രിസ്തുവിലേക്കു ആനയിക്കുന്ന പ്രഭാത നക്ഷത്രം പോലെയാണ് അതിരില്ലാത്ത മാതൃ സ്നേഹത്തോടെ അമ്മ നമ്മെ ഈശോയിലേക്ക് അടുക്കാൻ സഹായിക്കുന്നു.
അന്ധകാരം നിറഞ്ഞ ഈ ലോകത്തിനു നിത്യ പ്രകാശമായ യേശു നാഥനെ സമ്മാനിച്ച സമുദ്ര താരമാണ് പരിശുദ്ധ മറിയം...ദൈവം സൃഷ്‌ടിച്ച ഈ പ്രപഞ്ചത്തിലെ ഏറ്റവും ശോഭയറിയ നക്ഷത്രമായ പരിശുദ്ധ മറിയം ദൈവ തിരുമുൻപിൽ സദാ സമയവും നമുക്കായി ന്യായം വാദിക്കുന്നു പെറ്റമ്മ മറന്നാലും പരിശുദ്ധ മറിയം നമ്മുക്കായ് നില കൊള്ളും...
കിഴക്ക് നിന്നെത്തിയ ജ്ഞാന രാജാക്കന്മാർക്കു ബേത്ലേഹ്മിലെ കാലി തൊഴുത്തിലേക്കു വഴി കാട്ടി നിന്ന ദിവ്യ നക്ഷത്രം പോലെ പരിശുദ്ധ അമ്മ /നാഥാ നമ്മെ യഥാർത്ഥ മാതൃസ്നേഹത്തോടെ നമ്മെ സഹായിക്കുകയും നയിക്കുകയും സ്വർഗീയ ഭവനത്തിലേക്ക് വഴി കാണിച്ചു സുരക്ഷിതം ആയി അവിടെ എത്തിക്കുകയും ചെയ്യുന്നു .
ശീത കാലത്ത് ഉത്തര ധ്രുവത്തിലെ ഇരുട്ട് പോലെ ലോകത്തെ ഗ്രസിച്ചിരിക്കുന്ന അന്ധകാരത്തിൽ, തെളിമയോടെ തെളിഞ്ഞു നിൽക്കുന്ന ആകാശ ദീപങ്ങളെ നോക്കുക.
അതിൽ സുവർണ ശോഭയോടെ അത്യധികം ഉജ്ജ്വലിക്കുന്ന ഏറ്റവും തേജോമയമായ നക്ഷത്രമാണ് നമ്മുടെ അമ്മ...പാപ കറ ലേശം പോലും ഇല്ലാത്ത നമ്മുടെ അമ്മയാകുന്ന തിളങ്ങുന്ന നക്ഷത്രം...
നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമായി അമ്മയെ സങ്കൽപ്പിക്കുക."ഒരു നക്ഷത്രത്തിൽ ഒരു ആഗ്രഹം" നടത്തുന്നത് പതിവാണ്, അതിനാൽ നിശബ്ദമായി അമ്മയോട് പ്രാർത്ഥിക്കുക. അമ്മയുടെ വിമല ഹൃദയം വഴി നിങ്ങളുടെ പ്രാർത്ഥനകൾ തിരുകുമാരനിൽ സമർപ്പിക്കുക
എന്റെ അമ്മേ,എന്നെ നോക്കണമേ
എന്റെ മേൽ പ്രകാശിക്കണമേ
എനിക്കായി പ്രാർത്ഥിക്കണേ
പരിശുദ്ധ മറിയമേ
എനിക്കു വേണ്ടി ശുപാർശ ചെയ്യണമേ
അപ്പോൾ
ഞാൻ അന്ധകാരത്തിൽ ആവില്ല
അമ്മേ ഞാൻ
നിത്യമായ സന്തോഷത്തിൽ ആയിരിക്കും
അമ്മേ
അമ്മയുടെ സന്നിധിയിലേക്ക് അണയുന്ന
എല്ലാവരെയും അമ്മ കൈകൊള്ളണമേ,
പാപിയായ എനിക്ക് വേണ്ടി
സദാ സമയവും അമ്മ കൂട്ടായിരിക്കുമല്ലോ